Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED

മാസപ്പടി കേസ്; വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; 29ന് ഹാജരാകണം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും ഇ​ഡി. ഈ ​മാ​സം 29ന് ​ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ​യ്ക്ക് ഇ​ഡി വീ​ണ്ടും സ​മ​ൻ​സ് അ​യ​ച്ചു.

രാ​വി​ലെ 10:30ന് ​കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. തി​രു​വ​ന​ന്ത​പു​രം എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ വീ​ണ​യു​ടെ ലോ​ക്ക​ർ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി ന​ട​പ​ടി.

വീ​ണ​യെ വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ബാ​ങ്ക് ലോ​ക്ക​ർ തു​റ​ന്ന​ത്. എ​ന്നാ​ൽ മാ​സ​പ്പ​ടി ഇ​ട​പാ​ടി​ലെ രേ​ഖ​ക​ൾ ലോ​ക്ക​റി​ൽ നി​ന്ന് ല​ഭ്യ​മാ​യി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ വ​ച്ച് വീ​ണ​യെ ഒമ്പത് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, എ​ക്സാ​ലോ​ജി​ക്-​സി​എം​ആ​ർ​എ​ൽ ഇ​ട​പാ​ടി​ലെ കോ​ട​തി കൈ​മാ​റാ​ൻ നി​ർ​ദേ​ശി​ച്ച 134 രേ​ഖ​ക​ൾ ഇ​തു​വ​രെ എ​സ്എ​ഫ്ഐ​ഒ ഇ​ഡി​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല.

 

NRI

സൗ​ദി​യി​ലെ ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി; കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളു​ടെ സ്വ​ത്ത്‍ ക​ണ്ടു​കെ​ട്ടി

കൊ​ച്ചി: സൗ​ദി അ​റേ​ബ്യ​യി​ലെ ബാ​ങ്കി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ വാ​യ്പ​യെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളു​ടെ 32 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ കൂ​ടി ഇ​ഡി ക​ണ്ടു​കെ​ട്ടി.

സി.​ടി. സു​ലൈ​മാ​ന്‍, ഒ.​ടി. ന​ഫീ​സ​ത്ത്, മു​ഹ​മ്മ​ദ് സി​നാ​ന്‍ സു​ലൈ​മാ​ന്‍ എ​ന്നി​വ​രു​ടെ ഭൂ​സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ഇ​വ​രു​ടെ 4.55 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ നേ​ര​ത്തേ ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

അ​ബു​ദാ​ബി​യി​ലെ ഹെ​ക്‌​സ ഓ​യി​ല്‍ ആ​ന്‍​ഡ് ഗ്യാ​സ് സ​ര്‍​വീ​സ​സ് എ​ല്‍​എ​ല്‍​സി​യു​ടെ ഉ​ട​മ​യാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് തി​രു​ത്തു​മ്മ​ല്‍ ചേ​നോ​ത്ത് അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ബാ​ങ്ക് പി​എ​സ്‌​സി​യി​ല്‍ നി​ന്ന് 160 കോ​ടി​യോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു.

2013-17 കാ​ല​ത്തെ​ടു​ത്ത വാ​യ്പ​ത്തു​ക തി​രി​ച്ച​ട​ച്ചി​ല്ല. ബി​സി​ന​സി​നാ​യി എ​ടു​ത്ത വാ​യ്പ​ത്തു​ക​യു​ടെ ഒ​രു​ഭാ​ഗം സ​ഹോ​ദ​ര​നാ​യ സി.​ടി. സു​ലൈ​മാ​ന്‍റെ എ​ന്‍​ആ​ര്‍​ഇ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു.

ഇ​തു​പ​യോ​ഗി​ച്ച് 2022ല്‍ ​കാ​സ​ര്‍​ഗോ​ഡ് വീ​ട് നി​ര്‍​മി​ച്ച് ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും പേ​രി​ലാ​ക്കി​യ​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കാ​സ​ര്‍​​ഗോ​ഡ് ച​ന്ദേ​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; കേ​സെ​ടു​ത്ത് ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കേ​സെ​ടു​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് (ഇ​സി​ഐ​ആ​ര്‍) ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 

​ക​ള്ള​പ്പ​ണം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി ഇ​ഡി കൊ​ച്ചി യൂ​ണി​റ്റാ​ണ് കേ​സെ​ടു​ത്ത​ത്. ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് സ​മാ​ന​മാ​യ ന​ട​പ​ടി​യാ​ണി​ത്.

ഇ​ഡി കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടും. കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, ചെ​ന്നൈ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി, ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധി​ക്കും.

Kerala

രാഷ്ട്രീയ കലണ്ടര്‍ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്ന് പി. രാജീവ്

കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും രാജീവ് പറഞ്ഞു. ‌

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്.

ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്‍റെ പ്രതികരണങ്ങളെന്നും രാജീവ് കൂട്ടിച്ചേർത്തു.

Kerala

ഇഡിയുടേത് രാഷ്ട്രീയക്കളി; കേരളത്തിന്‍റെ വികസനത്തിനു നേരെയുള്ള കടന്നാക്രമണമെന്ന് ​ഗോവിന്ദൻ

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റിന്‍റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും സമാനമായ രീതിയിൽ ഇഡി നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ കളികൾ കേരളം കൃത്യമായി മനസിലാക്കും. ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവർത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്‍റെ എല്ലാ ഭാ​ഗങ്ങളിലും കാണാം.

മുമ്പ് നോട്ടീസ് അയച്ചപ്പോഴും എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഉയർത്തിയ ചോദ്യത്തിന് ഇഡി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും നോട്ടീസ് അയയ്ക്കുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ്.

കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമാണ് ഇഡി നോട്ടീസ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കിഫ്ബിക്കു നേരെയുള്ള കടന്നാക്രമണം കേരളത്തിനും കേരളത്തിന്‍റെ വികസനത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും ഗോവിന്ദൻ പറ‍ഞ്ഞു.

National

നാഷണൽ ഹെറാൾഡ് കേസ്: ഇഡിയുടെ ഉത്തരവ് ഡിസംബർ 16ലേക്കു മാറ്റി

ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ ഇ​​​ഡി സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണോ വേ​​​ണ്ട​​​യോ എ​​​ന്നു​​​ള്ള ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​ത് ഡ​​​ൽ​​​ഹി​​​യി​​​ലെ റൗ​​​സ് അ​​​വ​​​ന്യു കോ​​​ട​​​തി വീ​​​ണ്ടും മാ​​​റ്റി.

ഡി​​​സം​​​ബ​​​ർ 16നാ​​​യി​​​രി​​​ക്കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലെ കോ​​​ട​​​തി തീ​​​രു​​​മാ​​​നം. ഗൂ​​​ഢാ​​​ലോ​​​ച​​​ന, ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ സോ​​​ണി​​​യ ഗാ​​​ന്ധി, രാ​​​ഹു​​​ൽ ഗാ​​​ന്ധി, സാം ​​​പി​​​ത്രോ​​​ഡ, സാം ​​​ദു​​​ബെ, സ്വ​​​കാ​​​ര്യ​​​ക​​​ന്പ​​​നി​​​യാ​​​യ യം​​​ഗ് ഇ​​​ന്ത്യ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ഇ​​​ഡി​​​യു​​​ടെ കു​​​റ്റ​​​പ​​​ത്രം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: ഇ​ഡി​യു​ടെ ഹ​ർ​ജി ദേ​വ​സ്വം ബെ​ഞ്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ര്‍​പ്പ് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ന​ൽ​കി​യ ഹ​ർ​ജി ദേ​വ​സ്വം ബെ‌​ഞ്ച് പ​രി​ഗ​ണി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ ദേ​വ​സ്വം ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഈ ​തീ​രു​മാ​ന​വും അ​തേ ബെ​ഞ്ച് എ​ടു​ക്കു​ന്ന​താ​കും ഉ​ചി​ത​മെ​ന്ന് ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സി​ന്‍റെ ബെ​ഞ്ച് അ​റി​യി​ച്ചു.

ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ നി​രോ​ധ​ന​നി​യ​മ പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക്രൈം ​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌​ഐ​ആ​ർ, അ​നു​ബ​ന്ധ മൊ​ഴി​ക​ൾ, രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ മു​ദ്ര​വ​ച്ച പ​ക​ര്‍​പ്പാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റാ​ന്നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ഡി കൊ​ച്ചി സോ​ണ​ല്‍ ഓ​ഫീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

പൊ​തു​രേ​ഖ​യാ​യ എ​ഫ്‌​ഐ​ആ​ര്‍ ഇ​ഡി​ക്ക് നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നും ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള​ള അ​ന്വേ​ഷ​ണം നി​ല​വി​ല്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി എ​ഫ്‌​ഐ​ആ​ര്‍ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള​ളി​യ​ത്.

National

ഡി​എം​കെ​യ്ക്ക് വീ​ണ്ടും കു​രു​ക്ക്; ‘ജോ​ലി​ക്ക് കോ​ഴ’​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ഇ​ഡി ക​ണ്ടെ​ത്ത​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി വീ​ണ്ടും ‘ജോ​ലി​ക്ക് കോ​ഴ’ ആ​രോ​പ​ണം. ത​മി​ഴ്നാ​ട് മു​നി​സി​പ്പ​ൽ ഭ​ര​ണ​വ​കു​പ്പി​ൽ 25 ല​ക്ഷം മു​ത​ൽ 35 ല​ക്ഷം രൂ​പ​വ​രെ കൈ​ക്കൂ​ലി വാ​ങ്ങി നി​യ​മ​നം ന​ട​ത്തി​യെ​ന്നാ​ണ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ക​ണ്ടെ​ത്ത​ൽ.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, ടൗ​ൺ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ, ജൂ​നി​യ​ർ എ​ൻ​ജി​നി​യ​ർ, ശു​ചീ​ക​ര​ണ വി​ഭാ​ഗം ഇ​ൻ​സ്‌​പെ​ക്ട​ർ തു​ട​ങ്ങി 2,538 ത​സ്തി​ക​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ഓ​ഗ​സ്റ്റ് ആ​റി​ന് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നാ​ണ് കൈ​മാ​റി​യ​ത്.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി​ക്ക് ഇ​ഡി ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പ​രീ​ക്ഷ ന​ട​ത്തി​യ അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ഇ.​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​നി​സി​പ്പ​ൽ ഭ​ര​ണ​മ​ന്ത്രി കെ.​എ​ൻ. നെ​ഹ്‌​റു​വി​ന്‍റെ സ​ഹോ​ദ​ര​ൻ എ​ൻ. ര​വി​ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഈ ​നി​യ​മ​ന ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് തെ​ളി​വു​ക​ൾ ല​ഭി​ച്ച​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

ഭൂ​ട്ടാ​ൻ വാ​ഹ​ന​ക്ക​ട​ത്ത്: താ​ര​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി; ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കും

കൊ​ച്ചി: ഭൂ​ട്ടാ​ൻ വാ​ഹ​ന​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​താ​ര​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി. പൃ​ഥ്വി​രാ​ജ്, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, അ​മി​ത് ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് ഇ​ഡി​യു​ടെ തീ​രു​മാ​നം. പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടും.

താ​ര​ങ്ങ​ളോ​ട് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഫെ​മ ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ബു​ധ​നാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ർ​സി ഉ​ട​മ​ക​ളു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, പൃ​ഥ്വി​രാ​ജ്, അ​മി​ത് ച​ക്കാ​ല​യ്ക്ക​ല്‍ എ​ന്നി​വ​രു​ടെ കൊ​ച്ചി​യി​ലെ​യും ചെ​ന്നൈ​യി​ലെ​യും വീ​ടു​ക​ളി​ല​ട​ക്കം 17 ഇ​ട​ത്താ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ്യാ​ജ​രേ​ഖ ച​മ​ച്ചു​ള്ള ആ​ഡം​ബ​ര കാ​റു​ക​ളു​ടെ ഇ​ട​പാ​ടി​ല്‍ വി​ദേ​ശ​നാ​ണ​യ വി​നി​മ​യ ച​ട്ട​ലം​ഘ​നം (ഫെ​മ) ന​ട​ന്ന​താ​യാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ദു​ല്‍​ഖ​റി​ൽ​നി​ന്ന് ഇ​ഡി വി​വ​ര​ങ്ങ​ള്‍ തേ​ടി. ചെ​ന്നൈ​യി​ലെ വീ​ട്ടി​ലാ​യി​രു​ന്ന ന​ട​നെ കൊ​ച്ചി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ശേ​ഷം ഇ​സി​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​ണ് ഇ​ഡി നീ​ക്കം.

അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ വീ​ട്ടി​ല​ട​ക്കം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ഡി​യു​ടെ പ​രി​ശോ​ധ​നാ സ​മ​യ​ത്ത് എ​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന രാ​ത്രി​വ​രെ നീ​ണ്ടു​നി​ന്നു. കോ​ട്ട​യം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.

Kerala

ഭൂ​ട്ടാ​ൻ വാ​ഹ​ന​ക്ക​ട​ത്ത്; മ​മ്മൂ​ട്ടി​യു​ടെ​യും ദു​ൽ​ഖ​റി​ന്‍റെ​യും വീ​ടു​ക​ള​ട​ക്കം 17 ഇ​ട​ങ്ങ​ളി​ൽ ഇ​ഡി റെ​യ്ഡ്

കൊ​ച്ചി: ഭൂ​ട്ടാ​ന്‍ വാ​ഹ​ന​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്കു പി​ന്നാ​ലെ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി). ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, പൃ​ഥ്വി​രാ​ജ്, അ​മി​ത് ച​ക്കാ​ല​ക്ക​ല്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഒ​രേ​സ​മ​യം ഇ​ഡി റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യു​ടെ പ​ന​മ്പി​ള്ളി ന​ഗ​റി​ലെ വീ​ട്ടി​ലും ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ എ​ളം​കു​ള​ത്തേ​യും ചെ​ന്നൈ​യി​ലേ​യും വീ​ടു​ക​ളി​ലും, പൃ​ഥ്വി​രാ​ജ്, അ​മി​ത് ച​ക്കാ​ല​ക്ക​ല്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലു​മാ​ണ് നി​ല​വി​ല്‍ ഇ​ഡി റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

കോ​യ​മ്പ​ത്തൂ​ര്‍ ഉ​ള്‍​പ്പെ​ടെ 17 ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന. അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി വാ​ഹ​ന ഡീ​ല​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഫെ​മ നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

മ​മ്മൂ​ട്ടി ഹൗ​സ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന മ​മ്മൂ​ട്ടി​യു​ടെ പ​ഴ​യ വീ​ട്ടി​ലും മ​മ്മൂ​ട്ടി​യും ദു​ല്‍​ഖ​റും ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന എ​ളം​കു​ള​ത്തെ വീ​ട്ടി​ലു​മാ​ണ് റെ​യ്ഡ്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ലും കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി ഹൗ​സ് ഇ​പ്പോ​ള്‍ ലീ​സി​ന് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

ഓ​പ്പ​റേ​ഷ​ന്‍ നും​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റം​സ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ഈ ​വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദു​ല്‍​ഖ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ ഉ​ത്ത​ര​വി​ടു​ക​യും ഉ​ണ്ടാ​യി.

വാ​ഹ​നം വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന ന​ട​ന്‍റെ ആ​വ​ശ്യ​ത്തി​ല്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. വ്യ​ക്തി​ക​ള്‍​ക്കെ​തി​രേ തെ​ളി​വു​ക​ള്‍ ഇ​ല്ലാ​തെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ക​സ്റ്റം​സി​നോ​ട് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്ത്യ​യി​ലേ​ക്ക് ഭൂ​ട്ടാ​ന്‍, നേ​പ്പാ​ള്‍ റൂ​ട്ടു​ക​ളി​ലൂ​ടെ ലാ​ന്‍​ഡ് ക്രൂ​യി​സ​ര്‍, ഡി​ഫ​ന്‍​ഡ​ര്‍ തു​ട​ങ്ങി​യ ആ​ഡം​ബ​ര കാ​റു​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ ഇ​റ​ക്കു​മ​തി​യി​ലും ര​ജി​സ്‌​ട്രേ​ഷ​നി​ലും ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഒ​രു സി​ന്‍​ഡി​ക്കേ​റ്റി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് എ​ന്നാ​ണ് ഇ​ഡി ന​ല്‍​കു​ന്ന വി​വ​രം.

Latest News

Corehub Up